വാങ്ങുവാന്‍ നല്ല നേരം
നിങ്ങൾക്ക് പ്രിയപ്പെട്ടത് ദുബായിയില്‍ കണ്ടെത്തൂ
മധ്യപൂര്‍വദേശത്തെ ഏറ്റവു വലിയ ഷോപ്പിങ്-വിനോദ സംരംഭമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍(ഡിഎസ്എഫ്) ഇപ്രാവശ്യവും ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികളുമായാണ് പുതുവര്ഷപ്പുലരിയില് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്.
ലോകപ്രശസ്തമായ ഡിഎസ്എഫില്‍ ലോക രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന പവലിയനുകളും പ്രമോഷനുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനവും കൊണ്ട് സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്നു. സന്ദര്‍ശകരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന പരിപാടികളാണ് ഷോപ്പ് അറ്റ് യുവര്‍ ബെസ്റ്റ് എന്ന പ്രമേയത്തില്‍ 32 ദിവസങ്ങളിലായി നടക്കുന്ന 19-ാമത് ഡിഎസ്എഫില്‍ ഒരുക്കിയിട്ടുള്ളത്. 27 മില്യന്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന ആഡംബര കാറുകളും സ്വര്‍ണം, പണം എന്നിവയടക്കമുള്ള സമ്മാനങ്ങള്‍ വിവിധ നറുക്കെടുപ്പുകളിലൂടെ സമ്മാനിക്കുന്നു.