പ്രാദേശിക കമ്പനിയായ
ഇമാര്‍ ഡെവലപറുടെ മെഗാ പദ്ധതിണ് ഡൗണ്ടൗണ് ദുബായ്. ലോകത്തെ ഏറ്റവും വലിയ
ഷോപ്പിങ്-വിനോദ കേന്ദ്രമായ ദുബായ് മാളും സൂഖ് അല്‍ ബഹാറും ഇവിടെയുണ്ട്.
ലൈഫ് സ്റ്റൈല്‍ വേദിയെന്നറിയപ്പെടുന്ന ഡൗണ്‍ ടൗണ്‍ ദുബായില്‍ പാരമ്പര്യവും
ആധുനികതയും സംഗമിക്കുന്നു.
ലോകത്തെ
ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ചുറ്റുവട്ടത്ത് മുഹമ്മദ്
ബിന്‍ റാഷിദ് ബൗലെവാര്‍ഡ് സ്ഥിതി ചെയ്യുന്നു. 73 മീറ്റര്‍ വീതിയും 3.5 കി
മീറ്റര്‍ നീളവുമുള്ള ലൈഫ്ലൈന് എപ്പോഴും സജീവമായ ഏരിയയാണിത്. ഏറ്റവു
മികച്ചതും വ്യതിരിക്തവുമായ ഷോപ്പിങ്ങിനും ഭക്ഷണം ആസ്വദിക്കാനും ഒട്ടേറെ
സൗകര്യങ്ങള്‍.